X

വേഗതയുള്ള നെറ്റവര്‍ക്ക് ഏത്? എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റവര്‍ക്കിംഗ് ദാതാവായയായ ഭാരതി എയര്‍ടെല്ലും ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റവക്കിംഗ് കമ്പനിയായ റിലയന്‍സ് ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.

ആരുടെ ഇന്റര്‍നെറ്റ് സേവനമാണ് വേഗതയില്‍ മുന്നിലെന്നതാണ് തര്‍ക്ക വിഷയം. ഈ തര്‍ക്കത്തിലേക്ക് നയിച്ചതാകട്ടെ രണ്ട് വേഗപരിശോധനാ ആപ്പുകള്‍ പുറത്തുവിട്ട വിത്യസത് ഫലങ്ങളാണ്.

ഈ മാസം ആദ്യത്തിലാണ് ഇന്റര്‍നെറ്റ് വേഗത അളക്കുന്ന ആപ്പായ ഓക്‌ല ഏറ്റവും വേഗതയേറിയ മൗബൈല്‍ നെറ്റ ്‌വര്‍ക്ക് ഭാരതി എയര്‍ടെല്‍ ആണെന്ന് പുറത്തു വിട്ടു. എന്നാല്‍ ട്രായ് നിയന്ത്രിക്കുന്ന വേഗപരിശോധനാ ആപ്പായ മൈ സ്പീഡ് പുറത്തു വിട്ട ഫലം മറ്റൊന്നായിരുന്നു. ഏറ്റവും വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇന്റര്‍നെറ്റ് സേവനം ജിയോ 4ജി യുടേതാണെന്നായിരുന്നു അവരുടെ പഠന ഫലം.

ഇതിനകം തന്നെ എയര്‍ടെല്‍ പരസ്യം നല്‍കി അവരുടെ വേഗതയെ ചാനലുകളില്‍ പ്രചരിപ്പിച്ചിരുന്നു.
ഇതിനെതിരെ ജിയോ പരാതിയുമായി രംഗത്തെത്തി. അഡൈ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കാണഅ ജിയോ പരാതി നല്‍കിയത്.

chandrika: