X
    Categories: tech

അണ്‍ലിമിറ്റഡ് സൗജന്യ കോള്‍ നല്‍കുന്നത് തുടരുമെന്ന് എയര്‍ടെല്‍

വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ നല്‍കുന്നത് തുടരുമെന്ന് ഭാരതി എയര്‍ടെല്‍ സ്ഥിരീകരിച്ചു. ഓഫ്‌നെറ്റ് വോയ്‌സ് കോളുകളിലെ ചാര്‍ജുകള്‍ റിലയന്‍സ് ജിയോ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് എയര്‍ടെലില്‍ നിന്നുള്ള പ്രസ്താവന.

എയര്‍ടെല്‍ ഒരിക്കലും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കാന്‍ അധിക ചാര്‍ജ് ചെയ്യില്ലെന്നും കോളുകള്‍ തുടര്‍ന്നും സൗജന്യമായിരിക്കുമെന്നും അറിയിച്ചു. ഐയുസിയുടെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രത്യേകമായി ഒന്നും ഈടാക്കിയിട്ടില്ലെന്നും എയര്‍ടെല്‍ വക്താവ് പറഞ്ഞു.

ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക് സേവനം ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനി ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഭാരതി എയര്‍ടെല്‍ സിഒഒ അജയ് പുരി പറഞ്ഞു. പ്രീപെയ്ഡ് ബണ്ടിലുകളും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉപയോഗിച്ച് എയര്‍ടെല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഇതിനകം തന്നെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകള്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഐയുസി നീക്കംചെയ്യുന്നത് 2021 ജനുവരി മുതല്‍ ജിയോ കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ സഹായിക്കുമെന്നാണ് നിഗമനം. പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ കഴിഞ്ഞ മൂന്നു മാസങ്ങളിലായി അല്‍പം പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ എയര്‍ടെല്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

 

Test User: