ഗാസ സിറ്റി വടക്കന്‍ ഗാസയില്‍ ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായില്‍ സേന അറിയിച്ചു. ഗാസയില്‍നിന്ന് ഇസ്രായിലിനുനേരെ നടത്തിയ റോക്കാറ്റാക്രമണത്തിനുള്ള പ്രത്യാക്രമണമാണിതെന്നും ഇസ്രായില്‍ അവകാശപ്പെട്ടു. ഗാസ സിറ്റിയിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
റോക്കറ്റാക്രമണത്തില്‍ സെദ്രോത്തില്‍ മൂന്ന് ഇസ്രായിലികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 90 റോക്കറ്റാക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം പറയുന്നു. ഹമാസിന്റെ ബറ്റാലിയന്‍ ആസ്ഥാനവും പരിശീലന കേന്ദ്രവും തകര്‍ത്തതായി ഇസ്രായില്‍ വെളിപ്പെടുത്തി. 2014 ല്‍ ഹമാസുമായുണ്ടായ യുദ്ധത്തിനു ശേഷം ഏറ്റവും ശക്തമായ ആക്രമണമാണ് ഇസ്രായില്‍ നടത്തുന്നത്. സൈനിക നടപടി തുടരുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു പറഞ്ഞു.