X

എയർപോർട്ട് തൊഴിലാളികൾ സമരത്തിൽ

ശമ്പള വർദ്ധനവ്, ക്ഷാമബത്ത, ഡ്യൂട്ടി സമയ  ക്രമീകരണം, വ്യവസ്ഥാപിതമായ അംഗീകൃത അവധി, സ്ത്രീ തൊഴിലാളികൾക്ക് വസ്ത്രം മാറി യൂണിഫോം ധരിക്കാനുള്ള റസ്റ്റ്റൂം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും മാനേജ്മെൻ്റും കേന്ദ്ര തൊഴിൽ വകുപ്പധികൃതരും നിരന്തരമായി നടത്തിവന്ന ചർച്ചകളിൽ,  തൊഴിൽ കരാറെടുത്ത ബി.വി.ജി. കമ്പനി ഒത്തുതീർപ്പിനു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ തിരുവനന്തപുരം എയർപോർട്ടിലെ രണ്ടു ടെർമിനലുകളിലും ആരംഭിക്കുന്ന പണിമുടക്കിനു മുന്നോടിയായി എയർപോർട്ടിനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു.

സിഐടിയു, ബിഎംഎസ്സ്, ഐഎൻടിയുസി സംഘടനകളുടെ ആഭിമുഖ്യത്തിലാരംഭിച്ച സത്യാഗ്രഹം ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും എയർപോർട്ട് വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡൻ്റുമായ വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഓവർടൈം വേതനം,വാർഷിക ഇൻക്രിമെൻ്റ്, വീക്കിലി ഓഫ്, ദീർഘസമയജോലിക്കിടെ ഇരിക്കാനവസരം തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.

എ.പി.അജിത്കുമാർ ( ബി.എം.എസ്) സത്യാഗ്രഹസമരത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കല്ലറ മധു (സിഐടിയു) മുഖ്യ പ്രഭാഷണം നടത്തി. എ. മധു, അഡ്വ.വിജയമോഹൻ, സന്തോഷ് ആൻ്റണി, അനീഷ് . എസ്, സുജ പ്രിയ, വി.ബിന്ദു, വി.വിഷ്ണു ,അനിത സുരേഷ്, ബി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

 

webdesk14: