വിമാനത്തിനകത്ത് യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ഇന്ത്യ. സംഭവത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജീവനക്കാര്‍ കുറച്ചുകൂടി മാന്യമായി സംഭവം കൈകാര്യം ചെയ്യണമായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 71കാരിയായ സഹയാത്രിക്കാരിയുടെ വസ്ത്രത്തില്‍ മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്നു ശങ്കര്‍ശര്‍മ എന്നയാള്‍. നവംബര്‍ 26നായിരുന്നു സംഭവം. വിവരം അറിഞ്ഞപ്പോള്‍ ചെറിയൊരു വസ്ത്രം മാത്രമാണ ്മാറ്റാനായി തന്നതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതി പൊലീസിന് കൈമാറാതിരിക്കാനും പ്രതിയുടെ വിവരങ്ങള്‍ മറച്ചുവെക്കാനും ശ്രമിച്ചു. മുംബൈ ബിസിനസുകാരനാണ ്ശങ്കര്‍ശര്‍മ. ഇയാളെ ഇന്നലെയാണ് കര്‍ണാടകയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്‍കരണം നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
മൂത്രമൊഴിച്ച സംഭവം: ഖേദിക്കുന്നുവെന്ന് എയര്‍ഇന്ത്യ അധികൃതര്‍
Tags: AirIndia
Related Post