X

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് വര്‍ധിപ്പിച്ച തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഇരട്ടി നിരക്ക് ഈടാക്കാനുള്ള തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.
നഷ്ടകണക്ക് പറഞ്ഞായിരുന്നു എയര്‍ഇന്ത്യ നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കാതെയായിരുന്നു നിരക്ക് വര്‍ധന.

വര്‍ധിപ്പിച്ച നിരക്ക് അനുസരിച്ച് യു.എ.ഇയില്‍ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോക്ക് 30 ദിര്‍ഹമാണ് നല്‍കേണ്ടിയിരുന്നത്. നേരത്തെ ഇത് 15 ദിര്‍ഹമായിരുന്നു. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കരുതെന്ന പ്രവാസികളുടെ ആവശ്യം നിലവിലിരിക്കെയാണ് കുത്തനെ തുക വര്‍ധിപ്പിച്ചത്.

മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന രീതിയില്‍ തൂക്കിനോക്കി നിരക്ക് ഈടാക്കുന്ന പ്രവണത നിര്‍ത്തി പ്രായം നോക്കി നിശ്ചിത ഫീസ് ഈടാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പെട്ടെന്നാണ് എയര്‍ഇന്ത്യ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.

chandrika: