X
    Categories: indiaNews

വ്യോമസേനയുടെ ജെറ്റ് വിമാനം കർണാടകത്തിൽ തകർന്നു വീണു ; പൈലറ്റുമാർ രക്ഷപ്പെട്ടു

കർണാടകയിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്ന് വീണു. കിരൺ എന്ന ജെറ്റ് വിമാനമാണ് കർണാടകയിലെ ചാമരാജ് നഗറിൽ അപകടത്തിൽ പെട്ടത്. വിമാനം പൂർണമായി കത്തിയമർന്നു.പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. പൈലറ്റുമാർക്ക് പരിക്കേറ്റു. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

webdesk15: