X

ബ്രഹ്മപുരം തീ പിടുത്തം: വിഷയം ഇന്ന് ഹൈക്കോടതിയില്‍, പുക അണയ്ക്കാന്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പുക ഉയരുന്നത് കുറയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. നാല് മീറ്റര്‍വരെ താഴ്ചയില്‍ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. മുന്‍കരുതലിന്റെ ഭാഗമായി ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അങ്കണ്‍വാടികള്‍, കിന്റര്‍ഗാര്‍ഡണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കാണ് അവധി.

webdesk14: