X

ദുബായില്‍ ഇനി എയര്‍ ടാക്‌സികളും

ദുബായ്: നിരവധി കാര്യങ്ങളില്‍ ലോകത്ത് സവിശേഷതകളുള്ള ദുബായ് എയര്‍ ടാക്‌സികളുടെ കാര്യത്തിലും ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ദുബായ് മദീനത് ജുമൈറയില്‍ നടക്കുന്ന ലോക ഭരണകൂട ഉച്ചകോടിയുടെ മുന്നോടിയായി നടന്ന ‘ഡേ സീറോ’യിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറത്തുവിട്ടത്. ദുബായില്‍ പുതിയ എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ രൂപകല്പനക്ക് അദ്ദേഹം അംഗീകാരം നല്‍കി.

മൂന്ന് വര്‍ഷത്തിനുള്ളില്‍ എമിറേറ്റില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഇതോടെ, വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ഏരിയല്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കാനാകും. ഒരു പൈലറ്റും നാല് യാത്രക്കാരുമാണ് എയര്‍ ടാക്‌സിയില്‍ ഉണ്ടാവുക.

 

webdesk11: