വായു മലീനികരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.വായു ഗുണനിലവാര സൂചിക 500 കടന്ന സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.
പ്രൈമറി ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനായാകും നടത്തുക.അഞ്ചാം ക്ലാസ് മുതല്‍ ഉള്ള കുട്ടികള്‍ക്ക് ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വായൂമലീനികരണം രൂക്ഷമായതോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം കൂട്ടാനും സ്വകാര്യ വാഹനങ്ങള്‍ അനവശ്യമായി ഉപോയോഗിക്കുന്നത് കഴിവതും ഒഴിവക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.