പുകയിലമര്‍ന്ന് തലസ്ഥാനം. സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യം കത്തിക്കുന്നതും കോടതി നിരോധിച്ചു. ഇത് ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും മാലിന്യം കത്തിക്കുന്നവര്‍ക്ക് 50000 രൂപ പിഴയും കോടതി ഉത്തരവിട്ടു.
അയല്‍സംസ്ഥാനങ്ങളിലെ ജനങ്ങളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി പറഞ്ഞു.
‘ആരാണ് ഉത്തരവാദികള്‍? സംസ്ഥാന സര്‍ക്കാരുകളാണ് ഉത്തരവാദികള്‍. അവര്‍ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മരിക്കാന്‍ വിടുകയാണ്. അവര്‍ പ്രവര്‍ത്തന സജ്ജരായേ തീരൂ’ കോടതി പറഞ്ഞു.
ഇത്തരം അന്തരീക്ഷത്തില്‍ നമുക്ക് ജീവിക്കാനാകുമോയെന്നു ചോദിച്ച കോടതി ഇങ്ങനെയല്ല അതജീവിക്കേണ്ടതെന്നും മുറികള്‍ക്കുള്ളില്‍ പോലും ആരും സുരക്ഷിതരല്ലെന്നും ചൂണ്ടിക്കാണിച്ചു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.