ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമായിരിക്കെ പുതിയ ഓര്‍ഡിനന്‍സുമായി കേന്ദ്രം. വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും നല്‍കേണ്ടി വരുന്ന തരത്തിലാണ് പുതിയ നിയമം. ഓഡിനന്‍സിന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. വായു മലീനികരണം തടയുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി 20 അംഗ സ്ഥിരം കമ്മീഷനെ നിയമിച്ചു.
കമ്മീഷനിലെ 18 അംഗങ്ങളില്‍ 10 പേര്‍ ബ്യൂറോക്രാറ്റുകളും മറ്റുള്ളവര്‍ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. ഇവരാകും മൂന്ന് വര്‍ഷത്തേക്കുള്ള കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുക. വായു മലിനീകരണം നിരീക്ഷിക്കല്‍, നിയമങ്ങള്‍ നടപ്പിലാക്കല്‍, ഗവേഷണം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ഇവരുടെ മേഖല. വായു മലീനികരണങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ‘ഗ്രീന്‍ ഡല്‍ഹി’ എന്ന പേരില്‍ ഡല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
വായുവിന്റെ ഗുണനിലവാരം മോശമാക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ചും. വാഹനങ്ങളില്‍ നിന്നുള്ള വായു മലീനികരണം, അന്തരീക്ഷത്തിലെ പൊടികള്‍, സ്റ്റീല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മലീനികരണം എന്നിവ കമ്മീഷന്‍ പരിശോധിക്കും.