X

ഡല്‍ഹിയില്‍ വായുമലീനകരണം ഏറ്റവും ഉയര്‍ന്ന നിലയില്‍

 

ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തില്‍ വായുമലിനീകരണത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക പ്രകാരം ഡല്‍ഹിയിലെ മലിനീകരണത്തിന്റെ തോത് ഇരുനൂറിലും കൂടുതലാണ്. വായു ഗുണനിലവാര സൂചിക പ്രകാരം വായുമലിനീകരണ തോത് 050 വരെ മികച്ചത്, 51100 തൃപ്തികരം, 101 മുതല്‍ 200 വരെ ഇടത്തരം, 201300 മോശം, 301400 വളരെ മോശം എന്നിങ്ങനെയാണ് രേഖപ്പെടുത്തുന്നത്.

തിങ്കളാഴ്ച ഡല്‍ഹി ലോധി റോഡ് പ്രദേശത്ത് വായു മലിനീകരണത്തിന്റെ തോത് 237 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണം ദ്വാരകയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതു മൂലമാണ് ഈ മാസങ്ങളില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പുകമഞ്ഞും മോശം വായുവും അനുഭവപ്പെടുന്നത്. വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും പുറത്തേക്ക് തള്ളപ്പെടുന്ന പുകയും വായുവിനെ മലിനമാക്കുന്നു.

chandrika: