ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റക്ക് നല്‍കിയേക്കും. കടക്കെണിയിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യ വാങ്ങുന്നതിനായി രംഗത്തെത്തി. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റ ഗ്രൂപ്പിന്റേതാണെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.
നിയന്ത്രണാധികാരം ടാറ്റക്കു തന്നെ എന്ന സൂചനയുമായി കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവയും രംഗത്തെത്തി. ടാറ്റാ ഗ്രൂപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റക്ക് കഴിയുമെന്നും കമ്പനിക്ക് അതിനുള്ള ആസ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു.
2007 മുതല്‍ നഷ്ടത്തിലാണ് എയര്‍ഇന്ത്യ. നിലവില്‍ 60,000 കോടിയുടെ കടബാധ്യതയുണ്ട്. പ്രതിദിനം 20 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് എയര്‍ ഇന്ത്യ കാരണമായുണ്ടാകുന്ന നഷ്ടമെന്ന് വ്യോമയാന മുന്‍ മന്ത്രി ഹര്‍ദിപ് സിങ് പുരി പറഞ്ഞിരുന്നു.