ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ എയര്‍ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ലഭിക്കുകയാണെങ്കില്‍ ജനുവരി ഒന്നോടുകൂടി എയര്‍ഇന്ത്യ ടാറ്റക്ക് സ്വന്തമാകും.
ടാറ്റാ അധീനതയില്‍ ഇപ്പോള്‍ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ലൈന്‍ മേഖലകളില്‍ മുന്‍പരിചയമുള്ളതിനാല്‍ ടാറ്റയ്ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. അതേസമയം, ലേലവുമായി ബന്ധപ്പെട്ടുള്ള തിയ്യതി ആഗസ്റ്റ് 31-നുശേഷം നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
1932 ടാറ്റ ആരംഭിച്ച എയര്‍ലൈന്‍സ് 1946 വരെ സര്‍വീസ് നടത്തിയ ശേഷം പിന്നീട് കേന്ദ്രസര്‍ക്കാറിന് കൈമാറുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ എയര്‍ഇന്ത്യയായി മാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ എയര്‍ഇന്ത്യ ലേലത്തിലൂടെ പിടിച്ചെടുക്കുമോയെന്നുള്ളതാണ് രാജ്യം ഉറ്റുനോക്കുന്നത്.