എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. നിലവില്‍ കമ്പനിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്ക്. എയര്‍ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലുംതരത്തിലുള്ള പ്രതികരണം നടത്തുന്നതിന് കമ്പനിയുടെ മാനേജിങ് ഡയറക്ടറോട് അനുവാദം വാങ്ങണം.
യൂനിഫോം ധരിച്ച് ചില ജീവനക്കാര്‍ മാധ്യമങ്ങളോട് മോശമായി സംസാരിച്ചതും അത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അമൃത സരണ്‍ നോട്ടീസില്‍ പറയുന്നു.