ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അഴിമതിക്ക് കളമൊരുക്കലാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതൊരിക്കലും വിറ്റഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി കൂടി ഉണ്ടാക്കുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.
എയര്‍ ഇന്ത്യയെ ഫാമിലി സില്‍വര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന സസൂക്ഷമം നിരീക്ഷിക്കുകയാണെന്നും അഴിമതി നടന്നതായി ബോധ്യപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.