X

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയും ഉദ്യോഗസ്ഥയും തമ്മില്‍ ഏറ്റുമുട്ടി

 

ന്യൂഡല്‍ഹി: നേരംവൈകിയെത്തിയ യാത്രക്കാരിയും എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജറും തര്‍ക്കത്തിനിടെ പരസ്പരം തല്ലി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെയാണ് സംഭവം നടന്നത്.

അഹമദാബാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കായി വിമാന താവളത്തില്‍ എത്തിയ യുവതി ബോര്‍ഡിങിനായി കൗണ്ടറില്‍ സമീപിച്ചു.വൈകിയതിനെ തുടര്‍ന്ന് സ്റ്റാഫ് ബോര്‍ഡിങ് നിഷേധിച്ചു. ഇതേതുടര്‍ന്ന് കൗണ്ടറിലെ സ്റ്റാഫിനോട് കത്തികയറിയ യുവതിയെ അനുനയത്തിനായി ഡ്യൂട്ടി മാനേജറെ അടുത്തേക്ക് പറഞ്ഞ് അയക്കുകയായിരുന്നു സ്റ്റാഫ്. എന്നാല്‍ ഡ്യൂട്ടി മാനേജറോടും തര്‍ക്കിച്ച യുവതി തര്‍ക്കത്തിനിടെ മാനേജറെ തല്ലി. ഇതില്‍ അമര്‍ഷം പൂണ്ട മറ്റൊരു സ്ത്രീയായ മാനേജര്‍ യാത്രക്കാരിയെ തിരിച്ചുതല്ലി. തല്ല് കിട്ടിയ
യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് ഇരുവരും പരസ്പരം ക്ഷമ പറഞ്ഞ് കേസ് ഒത്തുതീര്‍പ്പാക്കി.

ഡോമെസ്റ്റിക് യാത്രക്കാര്‍ക്ക് 45 മിനുട്ടും ഇന്റര്‍ നാഷണല്‍ യാത്രക്കാര്‍ 75 മിനുട്ടും വിമാനം യാത്രതിരക്കും മുമ്പെ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിലവില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശം.

നേരത്തെ ഒക്ടോബര്‍ 15ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരനായ രാജീവ് കത്യാലിനെ കൈയേറ്റം ചെയ്തിരുന്നു. ബോര്‍ഡിങില്‍ നിന്ന് ബസ്സില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ ജീവനക്കാരുമായി തര്‍ക്കത്തില്‍ലേര്‍പ്പെട്ട യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ ഫോണില്‍ പകര്‍ത്തി സമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ ഇന്‍ഡിഗോ കമ്പനി പര്യസമായി ക്ഷമാപണം നടത്തുകയായിരുന്നു.

chandrika: