X

ഈദുല്‍ഫിത്തര്‍; ശനിയാഴ്ച്ച മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

പെരുന്നാള്‍ അവധി പ്രമാണിച്ച് ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 24,25 തിയ്യതികളിലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

ഖത്തര്‍ ഉപരോധത്തെതുടര്‍ന്ന് യാത്ര പ്രതിസന്ധിയിലായ പ്രവാസികുടുംബങ്ങള്‍ക്ക് ഈ സര്‍വ്വീസുകള്‍ സഹായകരമാവും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10 നാണ് വിമാനം പുറപ്പെടുക. ഉച്ചക്ക് 12.45ന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 7.40നും കൊച്ചിയിലെത്തും. രാത്രി 8.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 9.15ന് വിമാനം തിരുവനന്തപുരത്തെത്തും. 186യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.

വേനലവധിയും പെരുന്നാളും ഒരുമിച്ച് വന്നതോടെ ഖത്തറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കൂടുതല്‍ വിമാനങ്ങള്‍ അനവദിച്ചിരിക്കുന്നത്.

chandrika: