കൊണ്ടോട്ടി: എയര്‍ ഇന്ത്യ വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതിനെ തുടര്‍ന്ന് കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനം നേരത്തെ പറന്നുയര്‍ന്നതിനെ തുടര്‍ന്ന് അന്‍പതിലധികം പേര്‍ക്ക് യാത്ര പോകാനായില്ല. ഇതേ തുടര്‍ന്ന് ഇവര്‍ കരിപ്പൂരില്‍ പ്രതിഷേധത്തിലാണ്.
വൈകീട്ട് 8.25നാണ് വിമാനം പോവേണ്ട സമയം. എന്നാല്‍ ഉച്ചക്ക് ഒന്നരക്ക് തന്നെ വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇമെയില്‍ അയച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
ഷാര്‍ജയിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചെങ്കിലും യാത്രക്കാര്‍ സ്വീകരിച്ചില്ല. ക്വാറന്റീന്, ജോലിസമയം എന്നിവ കൊണ്ടെല്ലാം വൈകുമെന്നതിനാല്‍ ഈ ബദല്‍മാര്‍ഗം സ്വീകാര്യമായില്ല. എന്നാല്‍ നാളത്തെ വിമാനത്തില്‍ പോവാമെന്ന് അറിയിച്ചെങ്കിലും അതില്‍ ആകെ ഏഴു സീറ്റുകളേ ബാക്കിയുള്ളു.