ന്യൂഡല്‍ഹി: മതിയായ ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ചട്ടം പാലിച്ചില്ലെന്ന് കണ്ടെത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതിലും വീഴ്ച വരുത്തിയെന്നും കണ്ടെത്തി.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് സാധുവായ ടിക്കറ്റുള്ള യാത്രക്കാരന് ബോര്‍ഡിംഗ് നിരസിക്കപ്പെട്ടാല്‍ എയര്‍ലൈന്‍ ഒരു ബദല്‍ ക്രമീകരണമോ നഷ്ടപരിഹാരമോ നല്‍കണം. പ്രസ്തുത യാത്രക്കാരന് ഒരു മണിക്കൂറിനുള്ളില്‍ ഒരു ഇതര ഫ്‌ളൈറ്റ് ക്രമീകരിക്കാന്‍ എയര്‍ലൈന് കഴിയുമെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. അടുത്ത 24 മണിക്കൂറിനുള്ളി ല്‍ ഇതര ക്രമീകരണം നല്‍കാന്‍ എയര്‍ലൈനിന് കഴിയുന്നില്ലങ്കില്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണം. 24 മണിക്കൂറിന് ശേഷമുള്ള എല്ലാത്തിനും 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍ണം.