റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകാനിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം വൈകിയതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.
26ന് രാത്രി 9.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 27ന് രാത്രി 7.30നാണ് പോയത്.
22 മണിക്കൂര്‍ നേരമാണ് നിരവധി പേര്‍ വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നത്.
സന്ദര്‍ശക വിസയിലെത്തിയവര്‍ക്കാണ് പുറത്തുപോകാനാവാതെ വിമാനത്താവളത്തില്‍തന്നെ ഒരുരാവും ഒരുപകലും മുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവന്നത്. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദുരിത്തിനിരയായത്. ഇതില്‍ പ്രായം ചെന്നവരും കുട്ടികളും ഉണ്ടായിരുന്നു.
സാങ്കേതിക തകരാറുമൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറയുന്നത്. 27ന് വെള്ളിയാഴ്ച അബുദാബിയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനവും വൈകിയാണ് പുറപ്പെടുകയുള്ളു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്ന് അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്സും അഞ്ചുമണിക്കൂര്‍ വൈകിയിരുന്നു.
എയര്‍ഇന്ത്യ എക്‌സ്പ്രസ് 22 മണിക്കൂര്‍ വൈകി;യാത്രക്കാര്‍ ദുരിതത്തിലായി
Related Post