ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്.
മൂന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു. യു.കെ വ്യോമപരിധിയില്‍ പറക്കുമ്പോഴാണ് ബോംബ് ഭീഷണിയെ കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചത്. തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടത്. ഉച്ചക്ക് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കിയ വിവരം ട്വീറ്റ് ചെയ്തത്.