ന്യൂഡല്‍ഹി: കേരളത്തിന് എയിംസിന്റെ(ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) കാര്യത്തില്‍ നിരാശ തന്നെ. നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന് ഇത്തവണയും എയിംസ് അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല.
നേരത്തെ സ്ഥലം കണ്ടെത്തിയാന്‍ അനുവദിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ കോഴിക്കോട് സ്ഥലം കണ്ടെത്തിയിട്ടും കേന്ദ്രം എയിംസ് അനുവദിച്ചിട്ടില്ല. ഉചിതമായ സ്ഥലം കണ്ടെത്തി കേരളം റിപ്പോര്‍ട്ട് കൈമാറി. തുടര്‍ന്ന് ഡല്‍ഹിയില്‍ ചര്‍ച്ചയും നടന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് കൈമാറാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിക്കുകയും ചെയ്തുവെങ്കിലും ആവശ്യം പരിഗണിച്ചില്ല.
കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.