തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലേക്ക് മാറ്റുമെന്ന് സൂചന. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും . തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കുമെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഏതെങ്കിലും രീതിയിൽ ചികിത്സ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക.
അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റി; വെള്ളിമലയിലേക്ക് മാറ്റുമെന്ന് സൂചന
Tags: arikompan