ബംഗളൂരു : എ.ഐ.കെ.എം. സി.സി. – ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം സീസണ് 6 നവംബര്‍ 26ന് നടക്കും. മില്ലേഴ്സ് റോഡ് ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന വിവാഹത്തില്‍ 100 ജോഡി ദമ്പതികളുടെ മംഗല്യ സ്വപ്നങ്ങളാണ് സാഫല്യമാകുന്നത്. കഴിഞ്ഞ 5 സീസണുകളിലായി ഇതുവരെ 363 ജോഡി ദമ്പതികള്‍ക്ക് സമൂഹ വിവാഹത്തിലൂടെ ദാമ്പത്യത്തിലേക്ക് വഴി തുറന്നിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ.എം.ഖാദര്‍ മൊയ്തീന്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കും. ജീവകാരുണ്യ രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും സമൂഹ വിവാഹത്തോടനുബന്ധിച്ച് നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും നേത്രരോഗ പരിശോധനാ ക്യാമ്പും ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും.