എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി നടത്തുന്ന അഞ്ചാമത് സമുഹ വിവാഹം നാളെ പത്തു മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനിയില്‍നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ യോഗ്യതയും കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും ഫീല്‍ഡ് സര്‍വ്വേയിലൂടെ അന്വേഷിച്ച ശേഷമാണ് സമൂഹ വിവാഹത്തിലേക്ക് ദമ്പതികളെ തെരഞ്ഞെടുത്തത്. നാലു സീസണുകളിലായി 278 യുവമിഥുനങ്ങളുടെ ദാമ്പത്യ സ്വപ്‌നങ്ങള്‍ക്കാണ് ഇതിനകം വേദിയൊരുക്കിയത്.
ഇത്തവണ എഴുപത്തിയെട്ട് വിവാഹങ്ങളാണ് നടക്കുന്നത്. ഇരുപത്തിയഞ്ച് വിവാഹങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ആദ്യ വാരം ഗൂഡല്ലൂരില്‍ വെച്ച് നടക്കും. വീരാജ്‌പേട്ട്. കൊളാര്‍, ശ്രീനിവാസ് നഗര്‍, എന്നിവടങ്ങളില്‍ നിന്നുള്ള ആറ് കുടുംബങ്ങളുടെ വിവാഹം ഹൈന്ദവ മതാചാര പ്രകാരം മതുപുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രദേശിക ആരാധനാലയങ്ങളില്‍ വെച്ച് നടന്നത്. ഇവരുടെ വിവാഹ സല്‍ക്കാരവും നാളെ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനിയില്‍ വെച്ച് നടക്കും. പതിനായിരത്തോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കും.
മുസ്‌ലിം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ്, കര്‍ണാടക പി.സി.സി പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍, കേരള പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി, ശ്രീ.ശ്രീ രവിശങ്കര്‍, ആര്‍.ശ്രീ.സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, റവ. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍സണ്‍, ഡോ. ശിവാനന്ദ ശിവയോഗി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്‌സൂദ് ഇമ്രാന്‍ റഷാദി, ആര്‍.രാമലിംഗ റെഡ്ഡി എം.എല്‍.എ, കെ.ജെ ജോര്‍ജ് എം.എല്‍.എ, യു.ടി ഖാദര്‍ എം.എല്‍.എ, ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍ എം.എല്‍.എ, എന്‍.എ ഹാരിസ് എം.എല്‍.എ, രിസ് വാന്‍ അര്‍ഷദ് എം.എല്‍.എ, ഡോ. ഉദയ് ബി ഗരുഡാചാര്‍ എം.എല്‍.എ, കൃഷ്ണ ബൈര ഗൗഡ എം.എല്‍.എ, സൗമ്യ റെഡ്ഡി എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ബി.എം ഫാറൂഖ് എം.എല്‍.സി. തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍,ഡോ. എന്‍.എ മുഹമ്മദ് തുടങ്ങി മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ എഐകെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ടി.ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ്, ട്രഷറര്‍ നാസര്‍ നീലസാന്ദ്ര, സെക്രട്ടറിമാരായ ഡോ.എം.എ അമീറലി, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, സര്‍വേ ടീം അംഗങ്ങളായ ഹാജീബ, നജീബ് ഷൈന്‍, അബ്ദുല്‍ റഹ്മാന്‍, തന്‍വീര്‍ എന്നിവര്‍ സംബന്ധിച്ചു.