X

ഏഴ് മാസം ദൈർഘ്യമുള്ള സൂപ്പർ കപ്പിന് എ.ഐ.എഫ്.എഫ്; ഇംഗ്ലീഷ് എഫ് എ കപ്പ് മാതൃകയാക്കും

ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സമഗ്രമാറ്റത്തിനൊരുങ്ങി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2024-25 സീസണില്‍ സൂപ്പര്‍ കപ്പിന്റെ നടത്തിപ്പ് ഇംഗ്ലീഷ് എഫ്.എ കപ്പ് മാതൃകയിലാക്കും. നിലവില്‍ ഒരു മാസത്തില്‍ താഴെയുള്ള സൂപ്പര്‍ കപ്പിന്റെ ദൈര്‍ഘ്യം 7 മാസമായി ഉയര്‍ത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്.

2024 ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന ടൂര്‍ണമെന്റ് മെയ് 15 വരെ നീളും. ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ എ.ഐ.എഫ്.എഫ് പിന്നീട് പുറത്തുവിടും.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയെ ടൂര്‍ണമെന്റാണ് ഇം?ഗ്ലീഷ് എഫ് എ കപ്പ്. 1871-72 വര്‍ഷത്തിലാണ് എഫ് എ കപ്പിന് തുടക്കമായത്. ഇന്ന് ഇംഗ്ലണ്ട് ഫുട്‌ബോളിലെ ഏത് ലീഗ് കളിക്കുന്ന ക്ലബിനും എഫ്എ കപ്പിന്റെ ഭാഗമാകാം. ഓഗസ്റ്റില്‍ തുടങ്ങുന്ന ടൂര്‍ണമെന്റിന് മെയിലാണ് അവസാനമാകുക.

എഫ്.എ കപ്പ് നിലവിലെ ചാമ്പ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. സാധാരണയായി 12 റൗണ്ടുകളും സെമി ഫൈനലും ഫൈനലുമാണ് എഫ്എ കപ്പിനുള്ളത്. ഏതെങ്കിലും റൗണ്ടില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം സമനില ആയാല്‍ അവ വീണ്ടും ഒരിക്കല്‍ കൂടെ നടത്തും. അവിടെയും സമനിലയിലാണെങ്കില്‍ എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീളും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഒറ്റ പാദമായാണ് നടക്കുക.

 

webdesk13: