ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടിയതായി പരാതി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്‌നാണ് 40,000 രൂപ നഷ്ടമായത്.മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരില്‍ വീഡിയോ കോളിലെത്തി തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്.ഗുജറാത്തില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി .കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ഫോട്ടോ സഹിതം വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചതിന് ശേഷമാണ് വീഡിയോ കോൽ ചെയ്തത്.താന്‍ ദുബായിലാണെന്നും ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി അത്യാവശ്യമായി പണം അയക്കണമെന്നും മുംബൈ എത്തിയാലുടന്‍ നല്‍കുമെന്നും പറഞ്ഞാണ് പണം വാങ്ങിച്ചത്. വീണ്ടും പണം ആവശ്യപ്പെട്ട് വിളിച്ചപ്പോൾ സംശയം തോന്നിയാണ് രാധാകൃഷ്ണൻ പരാതി നൽകിയത്.എഐ ഡീപ് ഫെയ്ക് ടെക്‌നോളജി ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് സൈബർ പൊലീസ്.