X
    Categories: MoreViews

എ.ഐ.എഡി.എം.കെയിലെ ഇരുപക്ഷങ്ങളുടെയും ലയനം; അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ ലയനം സംബന്ധിച്ച പ്രഖ്യാപനം അല്‍പസമയത്തിനകം. ഒ.പി.എസ് വിഭാഗത്തിന്റെ യോഗം തുടരുന്നു. ഇരുപക്ഷത്തെയും നേതാക്കള്‍ മറീന ബീച്ചിലെ ജയ സമാധിയിലെത്തും. തുടര്‍ന്ന് എഐഡിഎംകെ ആസ്ഥാനത്തെത്തും. ശശികലയെ പുറത്താക്കിയുള്ള പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. നേതാക്കളെ സ്വീകരിക്കാന്‍ ജയ സ്മാരകം ഒരുങ്ങിക്കഴിഞ്ഞു. നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മറീന ബീച്ചില്‍ ലയന പ്രഖ്യാപനം കാത്ത് തടിച്ചുകൂടിയിരിക്കുന്നത്.

ജയലളിതയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയുടെ വസതിയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഒ പനീര്‍ശെല്‍വം വിഭാഗവും നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
ലയനത്തോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിചിഹ്നം അടക്കമുള്ള വിഷയങ്ങളില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചേക്കുമെന്നാണ് സൂചന

അതിനിടെ, ബെംഗളൂരു ജയിലില്‍ കഴിയുന്ന ശശികലയെ അനന്തരവന്‍ ദിനകരന്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു. 40 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ദിനകരന്‍ അവകാശപ്പെടുന്നത്. എ.ഐ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.

chandrika: