ഇന്ദിഗാന്ധി സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെയാണ് 84ാമത് പ്ലിനറി സമ്മേളനത്തിന് തുടക്കമാവും. സ്വാതന്ത്ര സമര സേനാനികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് ശേഷമാണ് പ്രമേയങ്ങള്‍ അവതരിപ്പിക്കും.4ല്‍ 2 പ്രമേയങ്ങളാണ് ഇന്ന് സമ്മേളനത്തില്‍ അവതരിപ്പിക്കുക. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയവും കൃഷി സംബന്ധിച്ച പ്രമേയവും.ശേഷിക്കുന്ന സാമ്പത്തികം, വിദേശനയം എന്നീ പ്രമേയങ്ങള്‍ നാളെയാണ് ചര്‍ച്ച ചെയ്യുക.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം സമ്മേളനം നാളെയാണ് ഔദ്യോഗികമായി അംഗീകരിക്കുക. ശേഷം പുതിയ വര്‍ക്കിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.രാഹുല്‍ ഗാന്ധിയുടെ മറുപടി പ്രസംഗത്തോ ടെ സമ്മേളനം സമാപിക്കും. 130000 ത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്നും 500റോളം പേര്‍ പരിപാടിക്കെത്തിയിട്ടുണ്ട്.
തമുറ മാറ്റം നിര്‍ദ്ദയം നടപ്പിലാക്കുകയാണ് കോണ്‍ഗ്രസ്സ്. രാജ്യമാകെയുള്ള നേതൃനിരയ്ക്കു മുമ്പാകെ രാഹുല്‍ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനു പിന്നാലെ സംസ്ഥാനഘടകങ്ങളിലെ അഴിച്ചുപണി ആരംഭിക്കുമെന്ന സൂചനയാണു ശക്തം. കെപിസിസി പ്രസിഡന്റ് പദവിയില്‍ മാര്‍ച്ച് 27ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന എം.എം. ഹസന്‍ തുടരുമോയെന്ന് കാര്യത്തില്‍ ആകാംഷയുണ്ട്. അക്കാര്യത്തില്‍ എന്തുവേണമെന്നു കേരളത്തിലെ പ്രധാന നേതാക്കളോടു മുകുള്‍ വാസ്‌നിക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചോദിച്ചിരുന്നു.