X

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി :പിഴ ഈടാക്കില്ല.

ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല.കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ് റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു

webdesk15: