X

അഴിമതി ആരോപണങ്ങളിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രിയും പാർട്ടിയും; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

എഐ ക്യാമറ ഇടപാടിന്‍റെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും മൗനം തുടരുന്നു.അഴിമതി ആരോപണം നേരിട്ട് മുഖ്യമന്ത്രിയിലേക്കെത്തി നില്‍ക്കുമ്പോഴും പിണറായി വിജയനും സിപിഎം നേതാക്കളും വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എല്ലാം ഇടപാടുകളും നടത്തിയത് കെല്‍ട്രോണിന്‍റെ അറിവോടെയാണെന്ന് രേഖകള്‍ വച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ച കറക്കുകമ്പനികളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും ഈ കമ്പനികൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുന്നത്. ക്യാമറ അഴിമതിയുടെ അതേ രീതിയിൽ കെ.ഫോൺ ഇടപാടിലും വൻ അഴിമതി നടന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും  ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.

webdesk15: