ട്രാഫിക് നിയമലംഘനം പിടികൂടുന്നതിന് സംസ്ഥാനത്ത് നിർമിതബുദ്ധി ക്യാമറ സ്ഥാപിക്കാനുള്ള കരാറിൽ അടിമുടി ദുരൂഹത. 232.25 കോടിക്ക് പദ്ധതി നടപ്പാക്കാനാണ് കെൽട്രോണിന് എൽ.ഡി.എഫ് സർക്കാർ കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഈ കരാർ മറ്റു രണ്ടു കമ്പനികൾക്ക് 82.87 കോടി രൂപ ചെലവിൽ മുഴുവൻ കാര്യങ്ങളും ചെയ്യാൻ ആണ് നൽകിയിരിക്കുന്നത്.നിർമിതബുദ്ധി ക്യാമറയ്ക്കുമാത്രം നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കെൽട്രോണിന്റെ വിശദീകരണം പക്ഷെ 123445 രൂപയ്ക്കാണ് ക്യാമറകൾ വാങ്ങിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
കെൽട്രോണിൽനിന്ന് പദ്ധതി നടപ്പാക്കാൻ ഉപകരാർ ഏറ്റെടുത്തത് എസ്.ആർ.ഐ.ടി. എന്ന കമ്പനിയാണ്.151 കോടി രൂപയുടെ ഈ കരാർ. എസ്.ആർ.ഐ.ടി. ഇത് ലൈറ്റ് മാസ്റ്റർ ലൈറ്റിങ്, പ്രെസാഡിയോ എന്നീ രണ്ടുകമ്പനികൾക്കായി മറിച്ചുനൽകി.ക്യാമറയും സോഫ്റ്റ്‌വേറുമെല്ലാം അടങ്ങുന്ന 25 വിഭാഗങ്ങളിലായുള്ള ഉപകരണങ്ങൾക്കുള്ള പർച്ചേഴ്‌സ് ഓർഡറാണ് എസ്.ആർ.ഐ.ടി. ഈ കമ്പനികൾക്ക് നൽകുന്നത്. ഈ പദ്ധതി ഏറ്റെടുത്ത് നടത്താൻ ലൈറ്റ് മാസ്റ്റർ ലൈറ്റിങ്, പ്രെസാഡിയോ എന്നീ കമ്പനികൾ ചേർന്ന് ചെലവിടുന്നത് 82.87 കോടിരൂപമാത്രമാണ്.