X

പ്രതിപക്ഷ പ്രതിഷേധം ശക്തം; എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഉടൻ പിഴ ഈടാക്കില്ല

അഴിമതി ആരോപണങ്ങൾക്കിടയിലും കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച എ ഐ ക്യാമറകൾ വഴിയുള്ള നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത് ഇനിയും നീളുമെന്ന് സൂചന.കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നതാണ് കാരണമായി പറയുന്നത് . ക്യാമറ കരാറുകൾ വിവാദമായതോടെ വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക എന്നാണ് അറിയുന്നത്. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ എന്നാണ് വിലയിരുത്തൽ.ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടാൻ സാധ്യതയില്ലാത്തതിനാൽ പിഴയീടാക്കുന്നതും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ് .

webdesk15: