സേഫ് കേരളാ പദ്ധതി പകൽക്കൊള്ളയെന്ന് രമേശ് ചെന്നിത്തല ; സർക്കാർ കള്ളന്മാർക്ക് കവചമൊരുക്കുന്നു

സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയത്.അഴിമതി നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം അനുമതി നൽകിയത് ക്യാബിനറ്റിന്റെ വലിയ പിഴയാണ്.മന്ത്രി പി രാജീവ് കൊള്ളയെ വെള്ളപൂശാനാണ് ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.

webdesk15:
whatsapp
line