X

റോഡ് ക്യാമറ കാരണം വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന വാദം കള്ളം ; മരണവും കൂടി

റോഡ് ക്യാമറ സ്ഥാപിച്ചതിനു ശേഷം കേരളത്തിലെ റോഡുകളിലെ വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന സംസ്ഥാന സർക്കാരിൻറെ വാദം പച്ചക്കള്ളം എന്ന് വ്യക്തമായി .കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റോഡ് ക്യാമറകൾ സ്ഥാപിച്ചത്. ഇതുവഴി നിയമലംഘനങ്ങൾക്ക് 500 മുതൽ 2000 രൂപ വരെ പിഴ ഈടാക്കി തുടങ്ങിയിരുന്നു. അതിനുശേഷം വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് .എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് മറിച്ചാണ്. 2002 ഓഗസ്റ്റിൽ 33 66 റോഡപകടങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം ഓഗസ്റ്റിൽ അത് ഉയർന്നിരിക്കുകയാണ് 4 0 06 റോഡ് അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത് .

ക്യാമറകൾ ഇല്ലാതിരുന്ന 2002 ഓഗസ്റ്റിൽ 307 മരണങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം അത് 353 ആയി ഉയർന്നു. കഴിഞ്ഞവർഷം 4040 പേർക്ക് പരിക്കുണ്ടായപ്പോൾ ഈ വർഷം അത് 4 5 6 0 ആയി ഉയർന്നിട്ടുണ്ട് .ഫലത്തിൽ റോഡ് ക്യാമറ വെച്ചതിനുശേഷം അപകടങ്ങൾ കൂടിയതായാണ് സർക്കാറിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. ക്യാമറ ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലെ സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.

webdesk15: