അഴിമതി ആരോപണങ്ങൾക്കിടയിലും സംസ്ഥാനത്തെ എഐ ക്യാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങാൻ ഒരുങ്ങുന്നു.ഇന്ന് രാവിലെ 8 മുതലാണ് റോഡിലെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നത് . ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും. ഇരു ചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.. കാര്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്.നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അഴിമതി ആരോപണങ്ങൾക്കിടയിൽ എഐ ക്യാമറകൾ കണ്ണുതുറക്കുന്നു ; ഇന്ന് മുതൽ പിഴ ഈടാക്കും
Tags: aicamera