ചെന്നൈ: ആന്ധ്രപ്രദേശിനു പിന്നാലെ തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും പിന്തുണയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞതോടെയാണ് മോദിയുടെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്.
തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതിനു പിന്നാലെയാണ് അണ്ണാഡിഎംകെയും കടുത്ത നിലപാടുമായി രംഗത്തുവന്നത്. ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ശക്തമായ ജനവികാരം കണക്കിലെടുത്താണ് നീക്കമെന്നാണ് പളനസ്വാമി പറഞ്ഞു.
പെരിയാറിന്റെ പ്രതിമ തകര്‍ക്കാനുള്ള ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ആഹ്വാനവും പിന്നാലെ സംസ്ഥാനത്ത് പലയിടത്തായി പ്രതിമകള്‍ക്കു നേരെ നടന്ന ആക്രമണവും ബി.ജെ.പിക്കെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നത്.
ഇക്കാര്യം ശ്രദ്ധിക്കാതെ ബിജെപിയുമായി സഖ്യത്തിനു ശ്രമിച്ചാല്‍ ജനവികാരങ്ങള്‍ക്ക് എതിരാകുമെന്നാണ് അണ്ണാഡിഎംകെയുടെ നിലപാട്.