X

ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ എ.ഐ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും

സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കണ്ടെത്താനായി സ്ഥാപിച്ച എ.ഐ കാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. 726 എ.ഐ കാമറാകളാണ് സംസ്ഥാനത്തുടനീളം നാളെ മുതല്‍ മിഴിതുറക്കുന്നത്. സേഫ് കേരള എന്ന നേരിട്ടുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെയുള്ള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറി കടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള യാത്ര ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വഴി മാസങ്ങള്‍ക്കുള്ളില്‍ അമിത വേഗതയിലുള്ള യാത്രയും പിടിക്കും. കാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ ഫോണിലേക്ക് അപ്പോള്‍ തന്നെ മെസേജ് ആയി എത്തും.

webdesk13: