നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷാ (41) ആണ് പ്രതി. ഗുജറാത്തിലും ഗോവയിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നും വിരമിച്ച കോഴിക്കോട് സ്വദേശി പി.എസ് രാധാകൃഷ്ണനില്‍ നിന്നാണ് സഹപ്രവര്‍ത്തകനെന്ന വ്യാജേന വീഡിയോ കോള്‍ വിളിച്ച് 40,000 രൂപ തട്ടിയെടുത്തത്. പണം എത്തിയ ബാങ്ക് അക്കൗണ്ട് കൗശല്‍ ഷായുടെതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് അയാളുടെ വീട്ടിലും മറ്റ സ്ഥാപനങ്ങളിലും തിരിച്ചില്‍ നടത്തി. ബന്ധുക്കളെ ചോദ്യം ചെയ്തു.
മുന്‍പും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് കൗശാല്‍ ഷാ. ഇയാള്‍ക്ക് ഇപ്പോള്‍ വീടുമായി ബന്ധമൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. തട്ടിയെടുക്കുന്ന പണം നിക്ഷേപിക്കാന്‍ ഇയാള്‍ നിരവധി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട. അതില്‍ ഭൂരിഭാഗവും ചേരി നിവാസികളുടെ പേരും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ്. കൗശല്‍ ഷായുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പ്രതിക്കായി മുംബൈ, ഗുജാറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.