X

ട്രാഫിക് നിയമലംഘകരെ കുടുക്കാന്‍ ഇനി എ.ഐ ക്യാമറകള്‍; മന്ത്രിസഭ യോഗത്തിന്റെ അനുമതി

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാമുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

726 ക്യാമറകളാണ് ഉണ്ടാവുക. ഇതില്‍ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രില്‍ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിക്കുക. 225 കോടി രൂപ മുടക്കിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കെല്‍ട്രോണും എം.വി.ഡിയും തമ്മിലുള്ള ചില തര്‍ക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

webdesk14: