X

എ.ഐ ക്യാമറ; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കുന്നത് വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും: പി.കെ കുഞ്ഞാലിക്കുട്ടി

എ.ഐ ക്യാമറ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കുന്നത് വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യായമായ കാരണങ്ങള്‍ കൊണ്ടാണ് യു.ഡി.എഫ് ഇതിനെ എതിര്‍ക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇതുവരെ യാതൊരു വ്യക്തതയും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സമരം തുടരുന്നത്. ട്രാഫിക് സുരക്ഷ വേണ്ടെന്ന അഭിപ്രായം യു.ഡി.എഫിനില്ല. എന്നാല്‍ ഈ സംവിധാനത്തില്‍ സുതാര്യത ഇല്ലെന്നാണ് യു.ഡി.എഫ് പറഞ്ഞത്. പ്രതിപക്ഷത്തിന് കൂടി കാര്യങ്ങള്‍ മനസ്സിലാകണം. ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കൊപ്പം മറുപടി കിട്ടിയിട്ടില്ല. ജനങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നത് വരെ യു.ഡി.എഫ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും.- അദ്ദേഹം വ്യക്തമാക്കി.

webdesk11: