X

എ.ഐ ക്യാമറ: ഭിന്നശേഷിക്കാര്‍ക്കും പണി കിട്ടും

റോഡിലെ എ.ഐ ക്യാമറകള്‍ പിഴയിടുമ്പോള്‍ കൂടുതല്‍ പ്രയാസത്തിലാകുക ഭിന്നശേഷിക്കാരും രക്ഷിതാക്കളും. ഭിന്നശേഷിക്കാരെ ചികിത്സക്കും വിദ്യാലയങ്ങള്‍ക്കും കൊണ്ടുപോകുമ്പോള്‍ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടു പേര്‍ മാത്രമായി ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ല. കാറിലാണെങ്കിലും സീറ്റ് ബെല്‍റ്റ് ഇടാന്‍ കഴിയില്ല. ചുരുക്കത്തില്‍ മെയ് 20 മുതല്‍ ഇവരും പിഴയടക്കേണ്ടി വരും. മഹാഭൂരിപക്ഷം ഭിന്നശേഷിക്കാരും നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന് സേവ് ദ ഫാമിലി ഭാരവാഹികളായ കെ. മുജീബും കെ. ഖാദര്‍ മൊയ്തീനും ആവശ്യപ്പെട്ടു.

webdesk11: