എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകള്‍ക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാല്‍ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവില്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കില്ല.
മെയ് 20 മുതലായിരിക്കും നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് എ.ഐ കാമറകള്‍ വഴി മെയ് 20 മുതല്‍ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രികനായി 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോള്‍ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇരുചക്ര വാഹനങ്ങളില്‍ 2പേര്‍ക്ക് മാത്രമേ യാത്രചെയ്യാനാകൂവെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമം മാറ്റാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. കേന്ദ്രത്തിന്റെ തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാന്‍ സംസ്ഥാനത്തിന് കഴിയയമോയെന്ന കാര്യം പരിഗണിക്കും.