കോഴിക്കോട് : ബീച്ചിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറ തകര്‍ന്നനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്തെ ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാമറ തകര്‍ന്ന് വീണതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ബീച്ച് റോഡ് വഴിയുള്ള ഗതാഗത നിയമലംഘനത്തില്‍ കുറവ് വന്നതോടെയാണ് സൗത്ത് ബീച്ചില്‍ സ്ഥാപിച്ചിരുന്ന എ.ഐ ക്യാമറ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കാമറ നിലംപതിച്ചത് കണ്ടെത്തി. ക്യാമറ ഘടിപ്പിച്ച ഇരുമ്പ് കമ്പിയുടെ ആണി കടല്‍ക്കാറ്റ് ഏറ്റ് തുരുമ്പെടുത്ത് ദ്രവിച്ച് ക്യാമറ നിലത്ത് വീണതാകാമെന്നാണ് നിഗമനം.അതേസമയം സംഭവത്തില്‍ അന്വേഷണം തുടങ്ങി. നിലം പതിച്ച സോളാര്‍ പാനല്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.