രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാത്രി സമരത്തിന്

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരത്തിലേക്ക്. സഭയ്ക്കുള്ളില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ സമരം നടത്താനാണ് തീരുമാനം. എല്ലാ എംഎല്‍എമാരും സമരത്തിലും പങ്കെടുക്കണമെന്ന് നിയമസഭ കക്ഷി നേതാവ് ശെല്‍വപെരുന്തഗൈ നിര്‍ദേശം നല്‍കി.

രാഹുല്‍ ഗാന്ധിക്കെതിരായി നടന്ന അന്യായ നടപടിക്കെതിരെ രാവിലെ കറുത്ത വസ്ത്രം ധരിച്ചെത്തി രാഹുലിനെതിരെ നടപടിയില്‍ പ്രതിഷേധം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

webdesk14:
whatsapp
line