X
    Categories: indiaNews

ഹൈദരാബാദില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം ഭയന്ന് മസ്ജിദുകളും ദര്‍ഗകളും തുണികൊണ്ട് മൂടി

നാളെ നടക്കുന്ന രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഹൈദരാബാദിലെ മസ്ജിദുകളും ദര്‍ഗകളും തുണി ഉപയോഗിച്ച് മറച്ചു. സിദ്ധിയംബര്‍ ബസാര്‍ പള്ളിയും ദര്‍ഗയും തുണികൊണ്ട് മറച്ചിട്ടുണ്ട്.

മാര്‍ച്ച് 30ന് രാവിലെ ഒമ്പത് മണിക്ക് സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അന്നു രാത്രി ഏഴ് മണിക്ക് കോട്ടി ഹനുമാന്‍ മൈതാനിയില്‍ സമാപിക്കും. ഘോഷയാത്ര ഭോയ്ഗുഡ കമാന്‍, മംഗല്‍ഹട്ട് പൊലീസ് സ്റ്റേഷന്‍ റോഡ്, ജാലി ഹനുമാന്‍, ധൂല്‍പേട്ട് പുരാണപുള്‍ റോഡ്, ഗാന്ധി പ്രതിമ, ജുമേരത്ത് ബസാര്‍, ബീഗം ബസാര്‍ ഛത്രി, സിദ്ധിയംബര്‍ ബസാര്‍, ശങ്കര്‍ ഷെര്‍ ഹോട്ടല്‍, ഗൗളിഗുഡ ചമന്‍, പുത്ലിബൗളി ക്രോസ്റോഡ്, കോടി, സുല്‍ത്താന്‍ ബസാര്‍ എന്നിവിടങ്ങളിലൂടെ എത്തിച്ചേരും. കഴിഞ്ഞ വര്‍ഷം ഘോഷയാത്രയുടെ മറവില്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്കുമേല്‍ വലിയ രീതിയിലുള്ള അക്രമങ്ങള്‍ ഉണ്ടായിരുന്നു.

 

webdesk14: