ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ടികള്‍ ചേര്‍ന്ന് സംഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ജനതാദള്‍ യുണൈറ്റഡ് നേതാവ് ചോട്ടാ വസവ, പട്ടിതാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ ഓ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ ദിലിത് സമര നായകന്‍ ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
സഖ്യം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന് വരുകയാണെന്നും സീറ്റ് വിഭജനത്തിലടക്കം ചര്‍ച്ചകള്‍ നടക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ് ലോട്ട്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി എന്നിവരുമായി ഛോട്ടു വാസവ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുമെന്നും ചോട്ടാ വസവ അറിയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പമായിരുന്നു വസവ. ജെ.ഡി.യു ശരദ് യാദവിനൊപ്പം നില്‍ക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന നേതാവാണ് വസവ.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തോടെ മഹാസഖ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് നേതാക്കന്മാര്‍ നല്‍കുന്ന സൂചന. നവംബര്‍ ആദ്യവാരമാണ് രാഹുല്‍ ഗുജറാത്തിലെത്തുന്നത്. രാഹുലിന്റെ കഴിഞ്ഞ ഗുജറാത്ത് സന്ദര്‍ശനത്തിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇത് കോണ്‍ഗ്രസിനും ബി.ജെ.പി വിരുദ്ധ പാര്‍ടികള്‍ക്കും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയോട് എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്ന് വെല്ലുവളിച്ചിരിക്കുകയാണ്. ബിജെപിയെ ഗുജറാത്തില്‍ നിന്ന് പുറത്താക്കാതെ തനിക്ക് വിശ്രമമില്ലെമന്ന്് ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. ദളിത് പ്രക്ഷോഭ നായകന്‍ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സമ്മതം ഒരുക്കമാണെന്നാണ് ലഭിക്കുന്ന വിവരം.