തിരുവനന്തപുരം: ഷൂട്ടിങ് ലോക്കേഷനില്‍ നിന്ന് ലഭിച്ച ബീഫ് കറിയുടെ രുചിയനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണന്‍. അടുത്തിടെ തന്റെ സംഘപരിവാര്‍ വിധേയത്വം വെളിപ്പെടുത്തിയ നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെക്കുറിച്ചുള്ള കുറിപ്പിലാണ് അഹാന ബീഫ് കറിയെക്കുറിച്ച് പറയുന്നത്.
നല്ല ഭക്ഷണം കാണുമ്പോള്‍ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാല്‍ താന്‍ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്ന് അഹാന കുറിക്കുന്നു. മീന്‍ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീന്‍ കറി ഒക്കെയാണ് വിഭവങ്ങള്‍. എന്തിനാ തന്നെയിങ്ങനെ നിറയെ ഭക്ഷണം തന്നു വഷളാക്കുന്നു എന്നും അഹാന പ്രൊഡക്ഷന്‍ ടീമിനോട് ചോദിക്കുന്നു.
ബീഫ് കറി അടക്കമുള്ള വിഭവങ്ങളുടെ ഫോട്ടോയും അഹാന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി വേദികളില്‍ സുരേഷ് ഗോപിക്ക് ശേഷം താരമുഖമായി പാര്‍ട്ടി അവതരിപ്പിക്കുന്ന നേതാവാണ് കൃഷ്ണകുമാര്‍. അഹാനയും പലതവണ തന്റെ സംഘപരിവാര്‍ പക്ഷപാതിത്വം വ്യക്തമാക്കിയിരുന്നു. പുതിയ പോസ്റ്റ് വന്നതോടെ താരത്തിനെതിരെ പരിഹാസവുമായി ട്രോളന്‍മാര്‍ സജീവമായിട്ടുണ്ട്.